ഭിന്നശേഷിക്കാരനെ ആക്രമിച്ച നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട്ടില്‍ നടന്ന എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനത്തിനിടെ നിരത്തുവക്കില്‍ നിന്ന ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ച കേസില്‍ നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മക്കിയാട് പന്ത്രണ്ടാംമൈല്‍ സ്വദേശികളായ ചെറിയാണ്ടി ഇബ്രാഹിം (43), ചെറിയാണ്ടി ജാഫര്‍ (43) എടവക താന്നിയാട് താഴത്തുവീട്ടില്‍ സൈനുദ്ദീന്‍ (32), അഞ്ചുകുന്ന് കാരക്കാമല കല്ലന്‍കണ്ടി യൂനസ് (30) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.

ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന പാത്തിവയല്‍ സുഭാഷിന് (42)ആണ് കഴിഞ്ഞ 19-ന് മര്‍ദനമേനമേറ്റത്. വീഡിയോകോളില്‍ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ എസ്.ഡി.പി.ഐ.യുടെ പ്രകടനം ഇതുവഴി കടന്നുപോവുകയും പ്രവര്‍ത്തകര്‍ തന്നെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് സുഭാഷിന്റെ പരാതി. പ്രകടനത്തിന്റെ വീഡിയോ പകര്‍ത്തുന്നുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദിച്ചവരെക്കുറിച്ച് ആദ്യം സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ടൗണിലെ സ്ഥാപനങ്ങളിലെ സി.സി.ടി.വിയില്‍ നിന്ന് പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ എടുത്ത് പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ്.

കോടതിയില്‍ ഹാജറാക്കിയ പ്രതികളുടെ പേരില്‍ ഭിന്നശേഷി അവകാശസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരനായ സുഭാഷ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പത്തൊന്‍പതാം തീയതി നടന്ന പ്രതിഷേധ പ്രകടനം.  മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍കരീം, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....