എസ്.ഡി.പി.ഐ സ്ഥാപകദിനം ജില്ലയില്‍ ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്.ഡി.പി.ഐ പതിനെട്ടാം സ്ഥാപകദിനം പത്തനംതിട്ട ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് എസ്.മുഹമ്മദ്‌ അനീഷ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സുധീർ കോന്നി സ്ഥാപകദിന സന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി.സലീം, ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, സെക്രട്ടറിമാരായ ഷെയ്ഖ് നജീർ, സുധീർ കോന്നി, ഷെഫ്ന റാഷിദ്, ട്രഷറർ ഷാജി കോന്നി, ആറന്മുള മണ്ഡലം സെക്രട്ടറിമാരായ അലിഫ്, നാസറുദ്ദീൻ എന്നിവര്‍ പങ്കെടുത്തു. സ്ഥാപക ദിനത്തിൽ നടത്തിയ ഹൗസ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് മധുരവിതരണം നടത്തി.

സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിൽ രക്തദാനവും സംഘടിപ്പിച്ചു. പാർട്ടിയുടെ ബ്രാഞ്ച് തലം മുതൽ എല്ലാ ഘടകങ്ങളിലും പതാക ഉയർത്തി. ഹൗസ് ക്യാമ്പയിൻ, ലഘുലേഖ വിതരണം, വൃക്ഷത്തൈ വിതരണം, മെഡിക്കൽ ക്യാമ്പ്, എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിക്കൽ, പഠനസഹായ വിതരണം, പരിസ്ഥിതി ശുചീകരണം, കോന്നി മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഭക്ഷണവിതരണം, ബോധവൽക്കരണ ക്ലാസുകൾ, വിവിധങ്ങളായ സേവന സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ മണ്ഡലം തലങ്ങളിൽ നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള...

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...