ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ആറ് വിമത എംപിമാര്‍ ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയോടൊപ്പം ചേരും

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി)യിലെ ആറ് വിമത എംപിമാര്‍ ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയോടൊപ്പം ചേരും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ‘ഓപ്പറേഷന്‍ ടൈഗര്‍’ എന്ന് വിളിക്കപ്പെട്ട പിളര്‍ത്തല്‍ തന്ത്രത്തിനൊടുവിലാണ് ശിവസേന എംപിമാര്‍ എന്‍ഡിഎയുടെ ഒപ്പമുള്ള ഷിന്‍ഡെ പക്ഷത്തേക്ക് മാറുന്നത്.ലോക്സഭയില്‍ ഉദ്ധവ് വിഭാഗത്തിനുള്ള ഒമ്പതില്‍ ആറ് എംപിമാരെയാണ് പിളര്‍ത്തി എന്‍ഡിഎ ക്യാമ്പില്‍ എത്തിച്ചിരിക്കുന്നത്. സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ചൗരെ, നാഗേഷ് പാട്ടീല്‍ അഷ്ടികര്‍, ഓംപ്രകാശ് രാജെ നിംബാല്‍ക്കര്‍ എന്നിവരാണ് ഉദ്ധവ് ക്യാമ്പ് വിട്ടത്.

ലോക്സഭയില്‍ തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ എംപിമാര്‍ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഈ നീക്കം അവസാനിപ്പിച്ചാണ് ഷിന്‍ഡെ പക്ഷത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ശിവസേന യുബിടി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ആറ് എംപിമാരും വിട്ടുനിന്നിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ചായിരുന്നു ഇവര്‍ വിട്ടുനിന്നത്. ഇതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങിയത്. 2022ല്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം പാര്‍ട്ടി പിളര്‍ത്തിയതിന് ശേഷം ഉദ്ധവ് താക്കറേക്ക് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ പിളര്‍പ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....

ഓപ്പറേഷൻ തൂഫാൻ : രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള...

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...