ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെ മുസ്ലിം വിരുദ്ധ അതിക്രമങ്ങൾ കൂടുന്നു ; കടുത്ത പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ ബോർഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). രാജ്യത്തെ മുസ്‌ലിങ്ങളുടെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെ കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സാമൂഹ്യമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. രാജ്യത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും നിലവിലെ സാഹചര്യം ബോര്‍ഡ് വിലയിരുത്തിയെന്നും തുടര്‍ന്നാണ് പ്രതിഷേധം അടക്കമുള്ള തീരുമാനങ്ങള്‍ കൈകൊണ്ടതെന്നും എഐഎംപിഎല്‍ബി വക്താവ് എസ് ക്യു ആര്‍ ഇല്യാസ് പറഞ്ഞു.

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം, മുസ്‌ലിങ്ങളുടെ വീടുകള്‍ക്കും പ്രദേശങ്ങള്‍ക്കുമെതിരായ ആക്രമണം, മദ്രസകള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ആക്രമണം, ബുള്‍ഡോസര്‍ തീവ്രവാദം, സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍, യൂണിഫോം സര്‍ക്കാര്‍-എയ്ഡഡ് മദ്രസകളുടെ നടപ്പിലാക്കല്‍, മധ്യപ്രദേശിലെ കമാല്‍ മൗല പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധി എന്നീ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം കൈകൊണ്ടത്’, ഇല്യാസ് പറഞ്ഞു.മുസ്‌ലിങ്ങളുടെ ജീവിതം, അഭിമാനം, അവരുടെ വസ്തുക്കള്‍, പള്ളികള്‍, മദ്രസകള്‍, ഖബറുകള്‍, വ്യക്തി നിയമം, മൗലികാവകാശം, അവരുടെ വിശ്വാസം തുടങ്ങിയവയെല്ലാം ആക്രമണത്തിന് വിധേയമാകുന്നുവെന്നും കമ്മിറ്റി പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും ഞങ്ങള്‍ അസന്തുഷ്ടരാണെന്നും മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങളെ ശക്തമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും ഇല്യാസ് പറഞ്ഞു. കമാല്‍ മൗല പള്ളിക്കേസില്‍ മധ്യപ്രദേശ് കോടതിയുടെ വിധിക്കെതിരെയും ഇല്യാസ് പ്രതികരിച്ചു. ചരിത്രപരമായ തെളിവുകളും റവന്യൂ രേഖകളും കൊളോണിയല്‍ കാലത്തെ ഔദ്യോഗിക ഡോക്യുമെന്റുകളും പള്ളിയുടെ കൈവശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്‌ലിം ആരാധനയ്ക്ക് എതിരാണെന്നും 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളില്‍ വന്ദേമാതരം ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തുള്ള കൊല്‍ക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ബോര്‍ഡ് സ്വാഗതം ചെയ്തു. ഏകീകൃത സിവില്‍ കോഡ് നിര്‍ബന്ധമല്ലെന്നും ഇല്യാസ് വ്യക്തമാക്കി

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...

‘ചിലരെ രഹസ്യമായി കാണേണ്ടി വരും’ ; ഹെലികോപ്റ്റർ വിവാദത്തിൽ പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇക്കുറി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം

0
കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്...