മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

For full experience, Download our mobile application:
Get it on Google Play

​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ മറ്റൊരു അസാധാരണ അതിഥിയെക്കൂടി പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റിയിരിക്കുന്നു. റാന്നി ഇടക്കുളം ഗുരുകുലം ഹോസ്റ്റലിൽ ഭീതിപരത്തി കയറിയ ഭീമൻ ഉടുമ്പിനെയാണ് മാത്യുകുട്ടി വിജയകരമായി പിടികൂടിയത്.ഹോസ്റ്റൽ പരിസരത്ത് അപ്രതീക്ഷിതമായി കൂറ്റൻ ഉടുമ്പിനെ കണ്ടതോടെ അന്തേവാസികളും ജീവനക്കാരും വല്ലാതെ ഭയന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ മാത്യുകുട്ടി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഉടുമ്പിനെ സുരക്ഷിതമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു.

പതിവായി പാമ്പുകളെ പിടിച്ച് വാർത്തകളിൽ നിറയാറുള്ള മാത്യുകുട്ടിയുടെ ഈ ‘ഉടുമ്പ് പിടുത്തം’ നാട്ടുകാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. പാമ്പുകളെ മാത്രമല്ല ജനങ്ങൾക്ക് ഭീഷണിയാകുന്ന ഏത് വന്യജീവികളെയും തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.പിടികൂടിയ ഉടുമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറാനായി മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....