കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയിലും ശവപ്പറമ്പിലേക്കും എത്തിക്കണം ; കൊലവിളിയുമായി എസ്ഡിപിഐ നേതാവ്

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയുമായി എസ്ഡിപിഐ നേതാവ്. എങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയിലും, ശവപ്പറമ്പിലേക്കും എത്തിക്കണമെന്ന് എസ്ഡിപിഐക്കും പിഎഫ്‌ഐക്കും നന്നായി അറിയാമെന്നാണ് ഭീഷണി. എസ്ഡിപിഐയുടെ ദക്ഷിണകര്‍ണ്ണാടകാ പ്രസിഡന്റ് അബുബക്കര്‍ കുലൈയാണ് മംഗളുരുവിലെ ഒരു പൊതുപാരിപാടിയില്‍ കൊലവിളി നടത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി എസ്ഡിപിയുടെ വളര്‍ച്ചയില്‍ വിഷമിതരായിരുന്നു. അവര്‍ക്ക് എസ്ഡിപിഐയുടെ വളര്‍ച്ച അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അവര്‍ ഗുണ്ടകളെ വെച്ച്‌ നമ്മുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. ഇപ്പോഴു നമ്മള്‍ തലകുനിച്ച്‌ നില്‍ക്കുകയാണ്. എന്നാല്‍ നമുക്ക് രണ്ട് ‘എം’കള്‍ കൈവശം ഉണ്ട്. മാന്‍പവ്വറും മസില്‍പവ്വറും. നമുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഇവര്‍ ശല്യം ചെയ്താല്‍ നമ്മള്‍ ഇതില്‍ ഏതെങ്കിലും എം ഉപയോഗിച്ച്‌ അതിനെ നേരിടും. നമുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജയിലിനേയും, ആശുപത്രിയേയും, മരണത്തേയും സഹിക്കേണ്ടിവരും.എസ്ഡിപിഐ പ്രവര്‍ത്തകരാരും ക്രൂരതകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കീഴടങ്ങി ജീവിക്കില്ലെന്നും അബുബക്കര്‍ കുലൈ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...