Friday, April 26, 2024 4:10 am

സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ ഇപ്പോഴും കേരള പോലീസിന്‍റെ ‘കരുതലിലാ’ണെന്ന് വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ ഇപ്പോഴും കേരള പോലീസിന്‍റെ ‘കരുതലിലാ’ണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പോലീസിന് കൈ വിറയ്ക്കുന്നുണ്ട്. ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ എന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്…
ആഴ്ചയൊന്നു കഴിഞ്ഞു, ഒരു ചെറുപ്പക്കാരനെ ഭാര്യയുടെ മുന്നിലിട്ട് അരുംകൊല ചെയ്തിട്ട്.പ്രതികള്‍ ഇപ്പോഴും കേരള പോലീസിന്‍റെ ‘കരുതലിലാ’ണ്.! സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പോലീസിന് കൈ വിറയ്ക്കുന്നു.പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരന്‍റെ പേര് പറയില്ല പോലും !

ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ ..? കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാത്തത് ആരുടെ തീട്ടുരത്തിന്‍റെ പേരിലാണ്…? കേരളത്തില്‍ നിയമവാഴ്ച സമ്ബൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു എന്നതാണ് സഞ്ജിത്ത് കേസ് വ്യക്തമാക്കുന്നത്.

മതഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണകൂടത്തെയോര്‍ത്ത് മലയാളികള്‍ ലജ്ജിക്കട്ടെ..ഇടതുസ്വതന്ത്രരുടെ കപടമതേതരവാദം ഇനിയും മനുഷ്യജീവനെടുക്കും എന്നുറപ്പ്.. അഭിനവ ബുദ്ധിജീവികള്‍ മൗനം തുടരട്ടെ.. ആര്‍.എസ്‌.എസു കാരന്‍റെ മകനായതിനാല്‍ ഒരു വയസുകാരന്‍ രുദ്രകേശവിന് നീതിക്ക് അവകാശമില്ലെന്ന് അവര്‍ പറയാതെ പറയുന്നു ..!

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...