വീണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി എസ്ഡിപിഐ. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം ഏകീകരണം ഉണ്ടായിരുന്നുവെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്തരത്തില്‍ ഒരു സാഹചര്യമില്ലെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തിലാണ് സി പി എ ലത്തീഫ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുസ്‌ലിം ഏകീകരണം ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാകണം സര്‍ക്കാര്‍ പല നയങ്ങളിലും മാറ്റം വരുത്തി. വിവിധ സംഘടനകളോടുള്ള നിലപാടിലും ശ്രദ്ധ നല്‍കി. അതുകൊണ്ട് തന്നെ അന്ന് ഉള്ളതുപോലുള്ള മുസ്‌ലിം ഏകീകരണം സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഇല്ല.

സിപിഐഎമ്മിന്റെ ചില നിലപാടുകളില്‍ എതിരഭിപ്രായങ്ങളുണ്ട്. വെള്ളാപ്പള്ളി നടേശനോടുള്ള സമീപനം, സാംസ്‌കാരിക നായകന്മാരെന്ന നിലയില്‍ ആര്‍എസ്എസുകാരെ ഭരണസംവിധാനങ്ങളുടെ ഭാഗമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പിന്നീട് സര്‍ക്കാര്‍ അത് തിരിച്ചറിയുകയും അതില്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയും ചെയ്തു,’ സി പി എ ലത്തീഫ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...