എസ്ഡിപിഐ കളക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എസ്ഡിപിഐ കളക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം. പരിക്കേറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍. കെ – റെയില്‍ അടക്കമുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാന പരമായി നടന്ന കളക്ടറേറ്റ് മാര്‍ച്ചിനു നേരെയാണ് പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗ്രനേഡ് പ്രയോഗത്തിലും ജല പീരങ്കിയിലുമാണ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അസിസ് വെള്ളയില്‍, ശമീര്‍ നാദാപുരം, യാസിം കല്ലായി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ഇഖ്‌റഅ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാരത്തുടര്‍ച്ച നിലനിര്‍ത്തുന്നതിന് ഈട് നല്‍കാനുള്ള പണയ പണ്ടങ്ങളല്ല മലയാളികളെന്ന് കളക്ടറേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്‍ പറഞ്ഞു.

വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കിഫ്ബി പോലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് തലമുറകളെ തന്നെ നിത്യ കടക്കെണിയിലേക്ക് തള്ളിയിടുകയാണ് പിണറായി സര്‍ക്കാര്‍. മലയാളിയുടെ ആളോഹരി കടവര്‍ധന ഭയപ്പെടുത്തുന്നതാണ്. കെ – റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് അനിവാര്യമെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എന്തുകൊണ്ട് സര്‍ക്കാരിന് സാധിക്കുന്നില്ല. പെരുംനുണകള്‍ പ്രചരിപ്പിച്ചും, വസ്തുതകള്‍ മറച്ചുവച്ചും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആണയിടുന്നത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. കോര്‍പറേറ്റ് ഭീമന്‍മാരുടെ ലാഭക്കൊതിയെ തൃപ്തിപ്പെടുത്താനുള്ള വഴിവിട്ട ശ്രമങ്ങളെ വികസനമെന്ന പേര് ചൊല്ലി ശുദ്ധീകരിച്ചെടുക്കുന്നതിന് കമ്മ്യൂണിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തുന്നവരാണ് മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി സ്വാഗതം പറഞ്ഞു, മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ.വാസു, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മാധവന്‍, കെ – റെയില്‍ വിരുദ്ധ സമരസമിതി അംഗം നസീര്‍ ന്യൂജല്ല എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ടി അഹമ്മദ് നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...