തൊഴുത്തിന് തീ പിടിച്ച്‌ പശുവും കുഞ്ഞും ചത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൊഴുത്തിന് തീ പിടിച്ച്‌ പശുവും കുഞ്ഞും ചത്തു. കാനത്തൂര്‍ കയയില്‍ ഇ.ശ്രീധരന്‍ നായരുടെ പശുത്തൊഴുത്തിനാണ് തീ പിടിച്ചത്. വെണ്ണീര്‍ ഉണ്ടാക്കാനായി അല്‍പം അകലെ കത്തി തീര്‍ന്ന കൂനയില്‍ നിന്ന് തീ വന്നതെന്നാണ് സംശയം. വീടിന് മുന്നില്‍ കത്തിയമര്‍ന്ന തൊഴുത്തും കരിഞ്ഞു തീര്‍ന്ന പശുക്കളെയുമാണ്. ചൊവ്വ പുലര്‍ച്ചെ എഴുന്നേറ്റ ശ്രീധരന്‍ നായര്‍ കണ്ടത്. തൊഴുത്ത് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. രണ്ടര വയസ്സ് പ്രായമുള്ള പശുവും അതിന്റെ ആദ്യ പ്രസവത്തിലെ 23 ദിവസം മാത്രം പ്രായമുള്ള പശുക്കിടാവുമാണ് ചത്തത്. തൊഴുത്തിന്റെ അരികില്‍ നിന്ന് തീ പടര്‍ന്ന് തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയിലെ വസ്തുക്കളും കത്തി നശിച്ചു. റബര്‍ ഷീറ്റ്, 3500 തേങ്ങ, 1000 കെട്ട് വൈക്കോല്‍ എന്നിവയും കത്തി നശിച്ചു. ഒന്നര ലക്ഷം രൂപയുടെ ട്രില്ലറും കത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....