തീര്‍ത്ഥാടകയായ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തീര്‍ത്ഥാടകയായ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് എസ്ഡിപിഐ. സംഭവത്തില്‍ സമഗ്രവും സത്വരവുമായ അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി എംഎം താഹിര്‍ ആവശ്യപ്പെട്ടു. ഷോക്കേറ്റ് മരിച്ച തെലങ്കാന സ്വദേശിനിയുടെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. കുടിവെള്ള കിയോസ്‌കില്‍ നിന്ന് ഷോക്കേല്‍ക്കാനിടയായ സംഭവം അതീവ ഗൗരവതരമാണ്.

തികച്ചും ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് അപകടത്തിനു പിന്നിലെന്ന് വ്യക്തമാണ്. തീര്‍ഥാടകരില്‍ നിന്നുള്ള വരുമാനം സ്വീകരിക്കുന്ന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അവര്‍ക്ക് സുഗമമായ തീര്‍ഥാടനത്തിനുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കാനുള്ള ബാധ്യതയുണ്ട്. കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും അധികൃതര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...