കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി പീഡിപ്പിച്ചു ; എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലപ്പുഴയിലെ അനിഷ്ഠ സംഭവങ്ങളുടെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത പോലീസ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ്ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെഎസ് ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റു ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ നാളെ (ബുധനാഴ്ച) രാവിലെ 11 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴയില്‍ പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജില്ലാ ജനറല്‍ സെക്രട്ടറി സാലിമിനെ നാലു ദിവസമായി പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. ഫിറോസ് എന്ന യുവാവിനെ കഴിഞ്ഞ ദിവസം ഒരു രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ വെച്ച്‌ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചു.

സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതി അംഗങ്ങളായ പ്രാവച്ചമ്പലം അഷ്‌റഫ്, എസ് പി അമീര്‍ അലി, അന്‍സാരി ഏനാത്ത്, എല്‍ നസീമ, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...