എസ്ഡിപിഐയുടെ പ്രസക്തി രാജ്യത്ത് ദിനംപ്രതി വർധിക്കുന്നു : ജോൺസൺ കണ്ടച്ചിറ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഫാഷിസ്റ്റ് വർഗീയ പ്രസ്ഥാനങ്ങളുടെ ജനദ്രോഹ പ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളോട് തുറന്നു പറയുന്ന പ്രസ്ഥാനം എന്ന നിലയിൽ എസ്ഡിപിഐയുടെ പ്രസക്തിയും ഉത്തരവാദിത്വവും രാജ്യത്ത് വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. പത്തനംതിട്ട ജില്ലാ വർക്കിംഗ് കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവും ജനങ്ങളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഫാഷിസം അതിന്റെ മൂർദ്ധന്യതയിലായ രാജ്യത്ത് നീതി നടപ്പിലാക്കുന്ന ന്യായാധിപൻമാർക്ക് പോലും വധഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് രാജ്യത്ത് ജീവിക്കുക എന്നത് പോലും വലിയ വെല്ലുവിളിയാണ്.
എതിർ ശബ്ദങ്ങളെ ഓരോന്നായി ഇല്ലായ്മചെയ്യുന്ന ഫാഷിസം ഇപ്പോൾ കോൺഗ്രസ്സും സി പി എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കുനേരെ തിരിഞ്ഞിരിക്കുകയാണ്. ഫാഷിസത്തെ നേരിടുന്നതിൽ പ്രബല കക്ഷികൾ പരാജയപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ എസ്ഡിപിഐയിൽ വിശ്വാസമർപ്പിച്ച് കടന്ന് വന്നു കൊണ്ടിരിക്കുകയാണെന്നും ജോൺസൺ കണ്ടച്ചിറ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്സ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ബിനു ജോർജ് നന്ദിയും പറഞ്ഞു. ജില്ലാ മണ്ഡലം ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...