കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പൊതുവേദിയിൽ കുഴഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പൊതുവേദിയിൽ കുഴഞ്ഞുവീണു. ബംഗാളിലെ സിലിഗുരിയിലാണ് പൊതുപരിപാടിയില്‍ രക്തസമ്മർദത്തെ തുടർന്ന് ഗഡ്കരി കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡോക്ടർമാരെത്തി അടിയന്തര പരിചരണം നൽകി. ഉത്തര ബംഗാളിൽ സിലിഗുരിയിലെ ശിവമന്ദിർ മുതൽ സേവക് കന്റോൺമെന്റ് വരെയുള്ള പാതയുടെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയതായിരുന്നു ഗഡ്കരി. ഡാർജീലിങ്ങിനടുത്തുള്ള ദഗപൂരിലായിരുന്നു പരിപാടി. ചടങ്ങ് ആരംഭിച്ച ശേഷം അദ്ദേഹം വേദിയിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ പരിപാടി നിർത്തിവച്ച് ഗഡ്കരിയെ വേദിക്ക് പിറകിലുള്ള ഗ്രീൻ റൂമിലേക്ക് മാറ്റി.

ഗ്രീൻ റൂമിൽ വച്ച് സ്ഥിതി കൂടുതൽ വഷളായി. ഉടൻ ഡോക്ടർമാരെത്തി അടിയന്തര പരിചരണം നൽകുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് രോഗകാരണമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.ഗ്രീൻ കോറിഡോർ വഴി സിലിഗുരിയിൽനിന്ന് അടിയന്തരമായി ഡോക്ടറെത്തിയാണ് പരിചരണം നൽകിയത്. പ്രാഥമിക പരിചരണത്തിനുശേഷം ഡാർജീലിങ്ങിലെ ബി.ജെ.പി എം.പി രാജു ബിസ്ത കാർ മാർഗം ഗഡ്കരിയെ സ്വന്തം വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടിൽ വച്ചും ഡോക്ടർമാരുടെ പരിചരണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...