ക്രൈസ്‌തവ അസ്‌തിത്വത്തിന്റെ പൂർണ്ണതയാണ് പ്രാർത്ഥന : റവ.ഏബ്രഹാം തോമസ്

For full experience, Download our mobile application:
Get it on Google Play

നിരണം: പ്രാർത്ഥന ജീവിതത്തിന്റെ ശ്വാസമാണ്. നാമെല്ലാവരും പ്രാർത്ഥനയിൽ ജീവിക്കാനും അതുവഴി ജീവിതം തന്നെ നിരന്തരമായ ഒരു പ്രാർത്ഥനയാക്കി മാറ്റാനും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒഴിവാക്കാനാകാത്ത ജീവശ്വാസം പോലെ ക്രൈസ്‌തവ അസ്‌തിത്വത്തിന്റെ പൂർണ്ണതയാണ് പ്രാർത്ഥന” എന്ന് സെൻ്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ.തോമസ് ഏബ്രഹാം പ്രസ്താവിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നിരണം വൈഎംസിഎ പ്രാർത്ഥനാ വാരാചരണവും എക്യംമെനിക്കൽ കൺവൻഷനിലും മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഇടവക വികാരി റവ.സി.ബി. വില്യംസിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡൻ്റ് കുര്യൻ സഖറിയ അധ്യക്ഷത വഹിച്ചു. ഡോ.ജോൺസൺ വി.ഇടിക്കുള ദൈവവചന വായന നിർവഹിച്ചു. കൺവീനർ മോഹൻ മത്തായി സ്വാഗതവും സബ് റിജിയൻ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് എം.അലക്സ് കൃതജ്ഞതയും പറഞ്ഞു. ജെറുസലേം മാർത്തോമ ചർച്ച് വികാരി റവ.എം.എസ് ദാനിയേൽ സമാപന പ്രാർത്ഥന നിർവഹിച്ചു. ശേബ വില്യംസിൻ്റെ നേതൃത്വത്തിൽ ഉള്ള ബി.ഇ.സി ചർച്ച് ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു.

നവംബർ 18ന് ജെറുസലേം മാർത്തോമ ചർച്ചിൽ വെച്ച് നടക്കുന്ന കൺവെൻഷനിൽ ബൈബിൾ സൊസൈറ്റി നിരണം ബ്രാഞ്ച് പ്രസിഡൻ്റ് ഫാദർ പ്രദീപ് വർക്കി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസം വളഞ്ഞവട്ടം എം.ജി.എം സണ്ടേസ്കൂളിൽ വെച്ച് നടത്തുന്ന എക്യുമെനിക്കൽ കൺവൻഷനിൽ ഓർത്തഡോക്സ് സഭ മാനേജിംങ്ങ് കമ്മിറ്റി അംഗം മത്തായി ടി. വർഗ്ഗീസ് സന്ദേശം നല്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...