Thursday, July 4, 2024 3:27 pm

സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കിയ എസ്.ബി.ഐ നടപടി ജനവിരുദ്ധം : എസ്.ഡി.പി.ഐ ജില്ലയില്‍ വ്യാപക പ്രതിഷേധം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ്ബിഐയുടെ ജനവിരുവിരുദ്ധ നടപടികള്‍ക്കെതിരേ ജില്ലയിലെ എസ്ബിഐ ബ്രാഞ്ചുകള്‍ക്കു മുമ്പില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയവും അപക്വമായ നോട്ടു നിരോധനവും കാരണം രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക തകർച്ച പരിഹരിക്കേണ്ടത് സാധാരണക്കാരുടെ ബിഎസ്ബിഡി അക്കൗണ്ടിലൂടെ കൊള്ള നടത്തിയല്ല. ആർജവമുണ്ടെങ്കിൽ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിച്ച് വിദേശ രാജ്യങ്ങളിൽ വിഹരിക്കുന്ന രാജ്യദ്രോഹികളിൽ നിന്ന് പണം ഈടാക്കുകയാണ് വേണ്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കെ അത് എടിഎം വഴി പിന്‍വലിക്കുന്നതിന് നിരക്കും ജിഎസ്ടിയും ഈടാക്കുന്ന നടപടി അങ്ങേയറ്റം മനഷ്യത്വ വിരുദ്ധമാണെന്നും നേതാക്കൾ പറഞ്ഞു.

പത്തനംതിട്ട എസ്ബിഐ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം, കോന്നിയിൽ ജില്ലാ ട്രഷറർ റിയാഷ് കുമ്മണ്ണൂർ, പഴകുളം ബ്രാഞ്ചിന് മുന്നിൽ ജില്ലാ കമ്മിറ്റി അംഗം നൗഷാദ് പഴകുളം, എനാത്ത് നടന്ന പ്രതിഷേധം മേഖല പ്രസിഡന്റ്  അൽ അമീൻ മണ്ണടി, പന്തളം എസ്ബിഐക്കു മുന്നിൽ നടന്ന പ്രതിഷേധം മേഖല പ്രസിഡന്റ്  മുജീബ് ചേരിക്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

0
കണ്ണൂർ : തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന് കെപിസിസി...

കോഴഞ്ചേരി പാലം നിര്‍മ്മാണം ; അഞ്ചല്‍ പെട്ടി നീക്കുമോ എന്ന ആശങ്കയില്‍ ജനങ്ങള്‍

0
കോഴഞ്ചേരി : പാലം നിര്‍മ്മാണത്തിന് വീണ്ടും ജീവന്‍ വെയ്ക്കുമെന്നായതോടെ ഒരു ചരിത്ര...

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൈയ്യാങ്കളി

0
പട്ടാമ്പി : യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കൈയ്യാങ്കളി....