കോട്ടയം : എസ്ഡിപിഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ല എ വിജയരാഘവന്‍. ഈരാറ്റുപേട്ടയില്‍ അവിശ്വാസപ്രമേയം പാസാകാന്‍ കാരണം എസ്ഡിപിഐ സഖ്യമല്ലെന്ന് സിപിഎം.
ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ല. വര്‍ഗീയതയുമായി സന്ധിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ, എല്‍ഡിഎഫ് കൂട്ടുകെട്ട് ആയുധമാക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.
സിപിഎമ്മിന്റെ മതേതരത്വവാദത്തെ കോണ്‍ഗ്രസ് ചോദ്യംചെയ്തപ്പോള്‍ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അവിശ്വാസം വിജയിച്ചെങ്കിലും ഭരണത്തിലെത്താന്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം.