വെബ്‌സൈറ്റ് തകരാര്‍ : സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് രാവിലെ മുതല്‍ തകരാറിലായതോടെ സംസ്ഥാനത്തെ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയില്‍ ആണ്. labsys.health.kerala.gov.in എന്ന സൈറ്റിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നത്. ഓരോ വ്യക്തിയുടെയും പരിധോധനാ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഈ വെബ്സൈറ്റാണ് തകരാറിലായിരിക്കുന്നത്.

സൈറ്റ് തകരാറിലായതോടെ രജിസ്ട്രേഷന്‍ തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നവര്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ എസ്‌ആര്‍എഫ് ഐഡി നിര്‍ബന്ധമാണ്. പരിശോധനാ ഫലങ്ങള്‍ ഔദ്യോഗികമായി നല്‍കാന്‍ വെബ്‌സൈറ്റ് തകരാറിലായതിനാല്‍ ഇപ്പോള്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ലാബ് ഉടമകളുടെ സംഘടനയായ അക്രഡിറ്റഡ് മോളികുലാര്‍ ടെസ്റ്റിംഗ് ലബോറട്ടറീസ് അസോസിയേഷന്‍ ആരോഗ്യ വകുപ്പ് അധികൃതരെ പരാതിയറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...