നവരാത്രി ആഘോഷങ്ങള്‍ക്കിടെ വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ട ആറ് ഭീകരരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ട ആറ് ഭീകരരെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടി. ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കളടക്കം വന്‍ ആയുധ ശേഖരവും പിടിച്ചെടുത്തു. പിടിയിലായ ഭീകരരില്‍ രണ്ട് പേര്‍ പാകിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നും ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നുമാണ് വിവരം.

ഡല്‍ഹി, മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന ന​ഗരങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ വന്‍ സ്ഫോടനം നടത്താനായി ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഭീകരരുടെ നീക്കത്തെക്കുറിച്ച്‌ രഹസ്യാന്വേഷണം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഡല്‍ഹി പോലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാ​ഗങ്ങളില്‍ സ്പെഷല്‍ സെല്‍ നടത്തിയ വ്യാപകമായ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...