കേരള സ്റ്റോറി നിരോധിക്കണം ; പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്ന് എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ‘ദ കേരള സ്റ്റോറി’ സിനിമ തമിഴ്നാട്ടില്‍ നിരോധിക്കണമെന്ന് എസ്ഡിപിഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തമിഴകത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് സിനിമയെന്നും ചിത്രം റിലീസ് ചെയ്താല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയ വിദ്വേഷവും മത സംഘര്‍ഷവും ഉണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ മുസ്ലീം സമുദായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ അപവാദം പ്രചരിപ്പിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം വ്യാജ രാഷ്ട്രീയ പ്രേരിത പ്രചരണ സിനിമകള്‍ നിരോധിക്കണമെന്നും മുബാറക് ആവശ്യപ്പെട്ടു.

അതേസമയം ‘കേരളാ സ്റ്റോറി’ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില നിരീക്ഷിക്കാനും അത് നിലനിര്‍ത്താനും തമിഴ്നാട് സര്‍ക്കാര്‍ എല്ലാ കലക്ടര്‍മാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ നാല് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...