കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം ; സാക്ഷിയായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ സിപിഎം പ്രാദേശിക നേതാവായ പ്രവീണ്‍ കൂറുമാറി. പ്രതികള്‍ക്ക് അനുകൂലമായാണ് കൂറുമാറിയത്. കൂടത്തായി കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീണ്‍. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകമെന്നും പോലീസ് കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

0
തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി...

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

0
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ...

മൈക്കിൽ നിന്നും വൈദ്യുതാഘാതമേറ്റു ; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട്...

‘ഇന്നു രാത്രി മിന്നൽ പ്രളയസാധ്യത’ ; പത്തനംതിട്ടയിൽ കനത്ത ജാഗ്രത

0
പത്തനംതിട്ട : ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ...