തീരദേശമേഖലകളിൽ കടലാക്രമണം അതിരൂക്ഷം ; പൂന്തുറയിൽ വീടിന്റെ തറ തകർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊല്ലം നഗരത്തിലെ മുണ്ടയ്‌ക്കൽ, വെടിക്കുന്ന്, ഇരവിപുരം, കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. രാത്രിയും പുലർച്ചയും കടലേറ്റം തുടർന്നു. തിരമാലയടിച്ച് തകരാൻ സാധ്യതയുള്ള വീടുകളിൽനിന്ന് ആളുകൾ വീട്ടുപകരണങ്ങൾ മാറ്റി തുടങ്ങി. കൊടുങ്ങല്ലൂരിൽ വിവിധ പ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസമുണ്ടായി. ചന്തക്കടപ്പുറം, പെരിഞ്ഞനം സമിതി ബീച്ച്, കാര അറപ്പക്കടവ്, പുതിയ റോഡ്, എന്നിവടങ്ങളിലാണ് ഇന്നലെ രാത്രി കള്ളക്കടൽ പ്രതിഭാസമുണ്ടായത്.
മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തിരയടിച്ച് വീടുകളിൽ വെള്ളം കയറിയെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല...

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...