സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഴ തുടങ്ങിയതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. തിരുവനന്തപുരം, എറണാകുളം ജില്ലകളുടെ തീരമേഖലകളിലാണ് കടലാക്രമണം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കാലവർഷം ശക്തമായതോടെ കടലാക്രമണവും അതിരൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയുടെ തീരദേശ പ്രദേശമായ വെട്ടുകാട്, ശംഖുമുഖം, കൊച്ചുതോപ്പ് മേഖലകളിലാണ് കടലാക്രമണം രൂക്ഷം. പല വീടുകളും കടലെടുത്തു. കാലവർഷം ശക്തമായതോടെ കടൽ പ്രക്ഷുബ്ധമാണ്.

എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളായ എടവനക്കാട്, ഞാറക്കൽ, നായരമ്പലം, കണ്ണമാലി എന്നിവിടങ്ങളിൽ കടൽക്ഷോഭം ശക്തം. വീടുകളിൽ വെള്ളം കയറികടൽഭിത്തി നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേരളതീരത്ത് നാളെ രാത്രിവരെ കടലക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന് ദേശിയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയുടെ ഭാഗമായി കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....