നിയമ ലംഘകർക്കായി പരിശോധന തുടരുന്നു ; 17,260 പ്രവാസികളെ അറസ്റ്റ് ചെയ്‌ത്‌ സൗദി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധന ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ 17,260 പ്രവാസികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഗുരുതര നിയമലംഘനം നടത്തിയവരെ നാടു കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 19 മുതല്‍ 25 വരെ നടത്തിയ പരിശോധനയിലാണ് വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ വിദേശികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടര്‍ന്നവരാണ് ഇതില്‍ കൂടുതല്‍ പേരും. 10,819 പേരാണ് ഇത്തരം നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായത്.

തൊഴില്‍ നിയമ ലംഘനം നടത്തിയ 2,351 പേരെയും അതിര്‍ത്തി സുരക്ഷാ ചട്ടം ലംഘിച്ച 4,090 പേരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 703 പേരും നിയമ ലംഘകര്‍ക്ക് സഹായം ചെയ്ത 24 പേരും അറസ്റ്റിലായിട്ടുണ്ട്. അടുത്തിടെ അറസ്റ്റിലായവരടക്കം 48000ത്തിലധികം നിയമലംഘകരാണ് ഇപ്പോള്‍ സൗദിയില്‍ നിയമ നടപടിക്ക് വിധേയരായിരിക്കുന്നത്. ഇതില്‍ 42,495 പ്രവാസികളുടെ വിവരങ്ങള്‍ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി അതാത് എംബസികള്‍ക്ക് കൈമാറി. നിയമ ലംഘകര്‍ക്ക് ഒരു തരത്തിലുളള സഹായവും നല്‍കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് മരണമടഞ്ഞു , ബന്ധുക്കളെത്തേടുന്നു ; പത്തനംതിട്ട സ്വദേശിയെന്ന് സംശയം

0
പത്തനംതിട്ട : ഫറോക്ക് കോളേജ് പരുത്തിപ്പാറയിലെ സ്നേഹതീരം ഭവനത്തിലെ...

വൈസ് പ്രസിഡന്റ് അടക്കം കോൺഗ്രസിലേക്ക് ; പത്തനംതിട്ടയിൽ കേരളകോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി

0
പത്തനംതിട്ട : ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. ജില്ലാ...

വീണ്ടും കേരള തീരത്ത് ന്യൂനമർദ്ദ പാത്തി ; വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും

0
തൃശൂർ : ബംഗാൾ ഉൾകടലിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ...

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി

0
കോഴിക്കോട് : കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ...