റിസര്‍വേഷനില്ലാത്ത തീവണ്ടികളില്‍ ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റ്‌

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്സ്പ്രസ് തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ തിങ്കളാഴ്ച മുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കും. അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈൽ(യു.ടി.എസ്.) ഇന്നുമുതൽ പ്രവർത്തനസജ്ജമാവും. ജനസാധാരൺ ടിക്കറ്റ് ബുക്കിങ് സേവക് (ജെ.ടി.ബി.എസ്.) കേന്ദ്രങ്ങളും തുറക്കാൻ തീരുമാനമായി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഇതുസംബന്ധിച്ച് നടപടികൾ എടുത്തിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം അറിയിച്ചു.

കണ്ണൂർ – കോയമ്പത്തൂർ(06607/06608), എറണാകുളം-കണ്ണൂർ(06305/06306), കണ്ണൂർ – ആലപ്പുഴ (06308/06307), കോട്ടയം – നിലമ്പൂർ റോഡ് (06326/06325), തിരുവനന്തപുരം-എറണാകുളം (06304/06303), തിരുവനന്തപുരം – ഷൊർണൂർ (06302/06301), തിരുവനന്തപുരം – തിരുച്ചിറപ്പള്ളി (02628/02627), രാമേശ്വരം – തിരുച്ചിറപ്പള്ളി (062850/06849), ചെന്നൈ സെൻട്രൽ – ജോലാർപ്പേട്ട (06089/06090), തിരുവനന്തപുരം – ഗുരുവായൂർ (06342/06341), നാഗർകോവിൽ – കോട്ടയം (06366), പാലക്കാട് ടൗൺ  – തിരുച്ചിറപ്പള്ളി (06844/06843) എന്നീ തീവണ്ടികളിലാണ് തിങ്കളാഴ്ചമുതൽ യു.ടി.എസ്, സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കുക.

അതുപോലെ റെയിൽവേ സ്റ്റേഷനുപുറത്ത് സ്വകാര്യ ഏജൻസികൾ നടത്തുന്ന ജെ.ടി.ബി.എസ് ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും. 2020 മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ സീസൺ ടിക്കറ്റുകളിൽ 20 ദിവസം സഞ്ചരിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിൽ പുതുക്കുമ്പോൾ അവ പുനഃസ്ഥാപിച്ചു കിട്ടും. റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളും സാധാരണപോലെ പ്രവർത്തിക്കും.

മംഗളൂരു – കോയമ്പത്തൂർ(06324/06323)നാഗർകോവിൽ – കോയമ്പത്തൂർ(06321/06322) എന്നീ തീവണ്ടികളിൽ ഈ മാസം പത്തുമുതലാണ് ജനറൽ കോച്ചുകളുണ്ടാകുക. കോവിഡ് വ്യാപനത്തിനുശേഷം പൂർണമായും റിസർവ്ഡ് കോച്ചുകളായി സർവീസ് നടത്തിയിരുന്ന തീവണ്ടികളിൽ ഘട്ടം ഘട്ടമായി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ ഒക്ടോബർ 25 നാണ് തീരുമാനിച്ചിരുന്നത്. കേരളത്തിൽ കൂടുതൽ പാസഞ്ചർ തീവണ്ടികൾ സർവീസ് നടത്തുന്നതുസംബന്ധിച്ച പ്രഖ്യാപനം ദീപാവലിക്കുശേഷമുണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...