കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. കണ്ണൂര്‍ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്മോന് കല്ലുപുരയ്ക്കകം ആണ് ഭീഷണിപ്പെടുത്തിയത്.
25 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് അവസരം നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് ജയ്മോന് ഓഡിയോ സന്ദേശം അയച്ചു. ജയ്മോനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.