തിരുവനന്തപുരം: ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്‌കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി പൊതുവിദ്യാഭ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറക്കി. ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സീറ്റ് സംവരണവും ഫീസ് സൗജന്യവും ആവശ്യപ്പെട്ട് മലപ്പുറം കക്കാട് ജി.എം.യു.പി സ്‌കൂൾ വിദ്യാർത്ഥി – ഫാത്തിമ സനയ്യ നവകേരള സദസിൽ നൽകിയ അപേക്ഷയിലാണ് നടപടി.സർക്കുലറിന്റെ കോപ്പി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അയച്ചു. ബസ് ഫീസ് നിർണയം സ്‌കൂളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ശാരീരിക വൈകല്യമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാനുഷിക പരിഗണനയുടെ പേരിൽ ഇളവ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.