തീവണ്ടികളില്‍ ബുക്കു ചെയ്യുന്നവര്‍ക്കെല്ലാം സീറ്റ് ; വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇല്ലാതാക്കുമെന്ന് റെയില്‍വേ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : റെയില്‍വേയുമായി ബന്ധപ്പെട്ട് മോദിയുടെ മറ്റൊരു ഗ്യാരണ്ടി വെളിപ്പെടുത്തി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തീവണ്ടികളില്‍ ബുക്കു ചെയ്യുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കുമെന്നും വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇല്ലാതാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ദിവസേന 3000 ട്രെയിന്‍ ട്രിപ്പുകളെങ്കിലുമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏകദേശം 100 കോടി യാത്രക്കാരെ ഒരു വര്‍ഷം വഹിക്കാന്‍ ദിവസേനയുള്ള 3000 ട്രെയിന്‍ ട്രിപ്പുകള്‍ക്ക് സാധിക്കും. ഇതിനായി ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവാക്കും. വെയിറ്റിംഗ് ലിസ്റ്റുകള്‍ ഒഴിവാക്കാനായി കൂടുതല്‍ ആധുനികമായ പുതിയ തീവണ്ടികള്‍ നിര്‍മ്മിക്കും. ഇതോടെ ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

കൂടുതല്‍ ട്രാക്കുകള്‍, വൈദ്യുതിവല്‍ക്കരണം, ആധുനികവേഗ യാത്രകള്‍ ഉറപ്പാക്കുന്ന വന്ദേ ഭാരത് തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയിരുന്നു. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ 25,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 2047ഓടെ വികസിത ഭാരതത്തില്‍ 4,500 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൊണ്ടുവരും. വന്ദേഭാരതിനേക്കാള്‍ ചെലവ് കുറഞ്ഞ, അതേ സമയം ആധുനിക സൗകര്യങ്ങളുള്ള 50 അമൃതഭാരത് ട്രെയിനുകള്‍ 2024-25ല്‍ പുറത്തിറങ്ങും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...