ജെയ്‌നമ്മ തിരോധാന കേസിൽ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക്. കുറ്റകൃത്യം ചെയ്തതിന്റെ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം കൂടി ചുമത്തി. രണ്ടാമത്തെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കുന്നതിനാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും. രണ്ട് ആഴ്ചയിലധികം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ സംഘം കേസ് സംബന്ധിച്ച് വ്യക്തതയിലേക്ക് എത്തിയത്. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കിലും മറ്റു തെളിവുകള്‍ സെബാസ്റ്റ്യനെതിരാണ്.

ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാനും സാധിച്ചു. ഡിഎന്‍എ പരിശോധന ഫലവും ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ എവിടെ എന്നതിനുള്ള ഉത്തരവും മാത്രമാണ് ഇനി ലഭിക്കേണ്ടത്. നേരത്തെ കൊലപാതവും തെളിവ് നശിപ്പിക്കലും മാത്രമാണ് സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വീണ്ടും വാങ്ങിയേക്കും. എന്നാല്‍ ഇതിന് മുന്‍പായി കഴിയുന്നത്ര തെളിവ് ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഡിഎന്‍എ പരിശോധന ഫലം കൂടി ലഭിച്ചാല്‍ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...