ന്യൂഡല്‍ഹി : സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി സെബി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ (എംഐഐകൾ) നിയന്ത്രിക്കുന്ന അപ്പീല്‍ ആര്‍ബിട്രേഷന്‍ സംവിധാനം ഇല്ലാതാക്കുക, ഇന്‍വെസ്റ്റര്‍ ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റിയെ (ഐജിആർസി) മധ്യസ്ഥരുടെ പാനലായി പുനഃസംഘടിപ്പിക്കുക എന്നിവയാണ് നിർദ്ദിഷ്ട മാറ്റങ്ങളിൽ ഉൾപ്പെടുന്നത്.
കക്ഷികൾക്കുള്ള ചെലവ് കുറയ്ക്കുന്നതിനും ഒരു പാനൽ രൂപീകരിക്കുന്നതിൽ ഏകോപന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും, വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ മധ്യസ്ഥരെ ഒഴിവാക്കി ക്ലെയിമിന്‍റെ അളവ് പരിഗണിക്കാതെ തന്നെ എല്ലാ കാര്യങ്ങളും ഒരൊറ്റ മധ്യസ്ഥന്‍ കൈകാര്യം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവിൽ 25 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ ഉൾപ്പെടുന്ന കാര്യങ്ങൾക്ക് എംഐഐയുടെ നിയന്ത്രണത്തിലുള്ള ആർബിട്രേഷൻ സംവിധാനത്തിൻ കീഴിൽ ഒരൊറ്റ മധ്യസ്ഥനെ ആണ് നിയമിക്കുന്നത്. അതേസമയം ഉയർന്ന ക്ലെയിമുകൾക്കായി മൂന്ന് ആർബിട്രേറ്റർമാരുടെ പാനലിനെ നിയമിക്കും.
ഡിസംബർ 19ന് പുറത്തിറക്കിയ കൺസൾട്ടേഷൻ പേപ്പറിൽ, നിക്ഷേപകർക്കും ഇടനിലക്കാർക്കും എൻഡ്-ടു-എൻഡ് ഓൺലൈൻ ഉപയോഗം പ്രാപ്തമാക്കുന്നതിന് നിലവിലുള്ള ഭാഗിക ഓൺലൈൻ മോഡ് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് സെബി നിർദ്ദേശിച്ചിരുന്നു. കക്ഷികൾ തമ്മിലുള്ള മൾട്ടിമോഡൽ ആശയവിനിമയം, ഓട്ടോമാറ്റിക് കേസ്-സ്റ്റാറ്റസ് അപ്ഡേറ്റുകൾ, ഷെഡ്യൂളിംഗ് ആർബിട്രേറ്റർമാരുടെ നിയമനം തുടങ്ങിയ ടൂളുകളുടെ ഉപയോഗവും റെഗുലേറ്റർ നിർദ്ദേശിച്ചിട്ടുണ്ട്.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.