നിരണത്ത് നിന്ന് രണ്ടാമതൊരു ചുണ്ടൻവള്ളം കൂടി നിർമ്മാണത്തിന് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിരണത്ത് നിന്ന് രണ്ടാമതൊരു ചുണ്ടൻവള്ളം കൂടി നിർമ്മാണത്തിന് ഒരുങ്ങുന്നു. ഡിസംബറിൽ പുത്തൻ ചുണ്ടൻ നീരണിയിക്കാൻ ലക്ഷ്യമിട്ട് ഉടൻ നിർമ്മാണം ആരംഭിക്കും. കഴിഞ്ഞ നെഹ്‌റുട്രോഫി മത്സര വള്ളംകളിയിൽ ഉൾപ്പെടെ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് നിരണം ചുണ്ടൻ ജലമേളയി​ലെ സ്റ്റാറായി​. നിരണം ചുണ്ടന്റെ വിജയത്തിൽ ആഹ്ലാദഭരിതരായ നാട്ടുകാർ നിരണത്തിന്റെ മണ്ണിൽ നിന്ന് മറ്റൊരു ചുണ്ടൻവള്ളം കൂടി നിർമ്മിക്കാൻ ഒരുക്കം തുടങ്ങി. ‘പുണ്യാളൻ നിരണം’ എന്ന പേരിലാണ് പുതിയ ചുണ്ടൻ വള്ളത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. വള്ളത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ തടി അടൂർ പറക്കോട് നിന്ന് നിരണം ഇരതോട്ടിൽ എത്തിച്ചു. കോയിൽമുക്ക് നാരായണൻ ആചാരിയുടെ മകൻ സാബു ആശാരിയാണ് പുതിയ ചുണ്ടൻ പണി​യുന്നത്. 128 അടി നീളവും മദ്ധ്യത്തിൽ 63 ഇഞ്ച് വീതിയുമുണ്ടാകും. 850 ക്യൂബിക് ആഞ്ഞിലിത്തടിയാണ് പുത്തൻ ചുണ്ടനായി എത്തിച്ചിട്ടുള്ളത്. 85 തുഴക്കാർ, അഞ്ച് പങ്കായം, ഏഴ് നിലക്കാർ ഉൾപ്പെടെ ചുണ്ടനെ നയിക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...