കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കേരളപഠനം രണ്ടാം ഭാഗം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കേരള പഠനം രണ്ടാം ഭാഗം ഐആർടിസി ഡയറക്‌ടറും പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗവുമായ ഡോ. എൻ കെ ശശിധരൻ പിള്ള ജില്ലാ വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ ഡോ. വിജയ മോഹനന് നൽകി പ്രകാശനം ചെയ്തു. “നാളത്തെ പഞ്ചായത്ത്’ എന്ന വിഷയത്തിൽ പരിഷത്ത്‌ നടത്തിയ സെമിനാറിൽ വെച്ചാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്‌. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പത്തോളജി വിഭാഗം മുൻ മേധാവി ഡോ. കെ പി അരവിന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഡോ. കെ പി കുഞ്ഞിക്കണ്ണനായിരുന്നു സമിതിയുടെ ചെയർപേഴ്സൺ. സംസ്ഥാന നിർവാഹക സമിതിയംഗം പി വി വിനോദ്, പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. കെ എസ് ശ്രീകല, സെക്രട്ടറി രാജൻ ഡി ബോസ്, പരിസര വിഷയ സമിതി കൺവീനർ ഡോ. കെ പി കൃഷ്ണൻ കുട്ടി, വികസന സമിതി ചെയർമാൻ എം കെ വാസു, പി എസ് ജീമോൻ, വി എൻ അനിൽ, ബി സതികുമാരി, കൺവീനർ കെ ശാന്ത എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...

മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ട സംഭവം; ജിറം വാലി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്...

0
റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി....

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...