സ്‌കോൾ കേരള : ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനവും പുന:പ്രവേശനവും ജൂൺ ഏഴ് മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കോൾ-കേരള മുഖേന 2021-22 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org എന്ന വെബ്‌സെറ്റ് മുഖേനെ ജൂൺ ഏഴ് മുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗ്ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്.  സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., മറ്റ് സ്റ്റേറ്റ് ബോർഡികൾ മുഖേനെ ഒന്നാം വർഷം ഹയർസെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ട്, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ ജൂൺ 23, വൈകുന്നേരം 5 മണിക്കകം എത്തിക്കണമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...