ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവി​ന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന്​ ബ്ലുടിക്ക്​ ഒഴിവാക്കി ട്വിറ്റര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവി​ന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന്​ ബ്ലുടിക്ക്​ ഒഴിവാക്കി ട്വിറ്റര്‍. ശനിയാഴ്​ചയാണ്​ ട്വിറ്റര്‍ ബ്ലുടിക്ക്​ ഒഴിവാക്കിയത്​. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ്​ ഒഴിവാക്കിയത്​. എന്നാല്‍ വൈസ്​ പ്രസിഡന്റി​ന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലുടിക്ക്​ നിലനിര്‍ത്തിയിട്ടുണ്ട്​. ഏ​കദേശം 13 ലക്ഷത്തോ​ളം ഫോളോവര്‍മാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ്​​ ഒഴിവാക്കിയിരിക്കുന്നത്​.

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ്​ ട്വിറ്റര്‍ സാധാരണയായി ബ്ലുടിക്ക്​ നല്‍കാറുള്ളത്​. സെലിബ്രേറ്റികള്‍, കമ്പിനികള്‍, എന്‍.ജി.ഒകള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കെല്ലാം ട്വിറ്റര്‍ സാധാരണയായി ബ്ലുടിക്ക്​ നല്‍കാറുണ്ട്​. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ്​ ഇത്തരമൊരു അടയാളം നല്‍കുന്നത്​.

അക്കൗണ്ടിലുള്ള പേരില്‍ മാറ്റം വരുത്തിയാല്‍ ചിലപ്പോള്‍ ട്വിറ്ററില്‍ ബ്ലുടിക്ക്​ നഷ്​ടമാകും. കുറേ ദിവസത്തേക്ക്​ അക്കൗണ്ട്​ ഉപയോഗിക്കാതിരുന്നാലും അപൂര്‍ണമായ അക്കൗണ്ടുകള്‍ക്കും ബ്ലുടിക്ക്​ നഷ്​ടപ്പെ​ട്ടേക്കാം. അതേസമയം വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിലെ ബ്ലുടിക്ക്​ ട്വിറ്റര്‍ എന്തിനാണ്​ ഒഴിവാക്കിയതെന്നത്​ സംബന്ധിച്ച്‌​ ഇനിയും വ്യക്​തതയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...