കോടതി ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലും ഉന്നത ഉദ്യോഗസ്ഥരുടെ ബാധ്യതയല്ലെന്ന് പൊതുഭരണ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതി ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലും ഉന്നത ഉദ്യോഗസ്ഥരുടെ ബാധ്യതയല്ലെന്ന് പൊതുഭരണ സെക്രട്ടറി. സര്‍ക്കാര്‍ നേരിടുന്ന കോടതിയലക്ഷ്യ കേസുകളിലും ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലുമെല്ലാം താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. സെക്ഷന്‍ ഓഫീസറും അസിസ്റ്റന്റുമായിരിക്കും കോടതിയലക്ഷ്യ നടപടികള്‍ക്ക് ഉത്തരവാദികളെന്ന് ഉത്തരവില്‍ പറയുന്നു.

കോടതി ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലും സെക്ഷന്‍ ഓഫീസറുടേയും അസിസ്റ്റന്റിന്റേയും ഉത്തരവാദിത്തമാണ്. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ ഓഫീസറേയും അസിസ്റ്റന്റിനെയും സസ്‌പെന്‍ഡ് ചെയ്യുമെന്നും പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

നിലവില്‍ കോടതി ഉത്തരവുകള്‍ പാലിക്കുന്നതും അപ്പീല്‍ നല്‍കുന്നതും ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. അവരാണ് മറ്റ് തേഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കുന്നത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റുമെതിരെ ഇപ്പോള്‍ നടപടികള്‍ വരുമ്ബോള്‍ കീഴ് ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം സംസ്ഥാനത്ത് ഉണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതി ഉത്തരവുകളുടെ ഉത്തരവാദിത്തം താഴേ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കാണെന്ന് അറിയിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...