ഒമിക്രോണ്‍ വകഭേദം ; വിദേശ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദേശം മുന്നോട്ടു വെച്ചത്. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്‍വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. അതേസമയം ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...