പത്തനംതിട്ട : ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് മതേതരത്വവും ബഹുസ്വരതയും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലപ്രാ സാംസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ഏകദിന പരിശീലന ക്യാമ്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ശില്‍പികള്‍ ദീര്‍ഘവീക്ഷണത്തോടെ രൂപപ്പെടുത്തിയ ഇന്ത്യയുടെ ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും അട്ടിമറിക്കുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.
പഞ്ചായത്ത് രാജ് സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പ്രസ്താവിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോആന്‍റണി എം.പി, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടന്‍ സംസ്ഥാന ചെയര്‍മാന്‍ എം. മുരളി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, ഹരികുമാര്‍ പൂതങ്കര, കെ. ജാസിംകുട്ടി, എലിസബത്ത് അബു, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, കില സംസ്ഥാന റിസോഴ്സ് അംഗങ്ങളായ, വി.കെ. രാമചന്ദ്രന്‍, ടി.പി ഉദയഭാനു എന്നിവര്‍ പ്രസംഗിച്ചു.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തുവാനും പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനുമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ സ്ഥാപനങ്ങളിലെ മുന്നൂറില്‍പരം കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടി വൈകിട്ട് 5 മണിക്ക് സമാപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































