യുവാവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നഴ്സിംഗ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനു മരണമടഞ്ഞു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇരിങ്ങോള്‍ സ്വദേശിയായ യുവാവ് ആല്‍ക്കയെ മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ് ചികിത്സയിലായിരുന്ന അല്‍ക്കയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിനിടെ ഇന്ന് രാവിലെ മോശമാവുകയായിരുന്നു.

ഇരിങ്ങോള്‍ സ്വദേശി ബേസില്‍(21) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ബേസിലിനെ പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ – പെരുമ്പെട്ടിയിൽ MDMA വില്പനക്കാരന്‍ അറസ്റ്റിൽ

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ പുരോഗമിക്കവെ പത്തനംതിട്ട ജില്ലയിലെ...

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ....

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം സുഗമമാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കണം ; ആന്റോ...

0
പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ...

വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട...

0
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ...