പത്തനംതിട്ട : ആരോഗ്യ മേഖലയിലെ സേവനങ്ങളില്‍ തടസങ്ങള്‍ വരാതെ അര്‍ഹിക്കുന്നവരിലേക്ക് കൃത്യമായി എത്തിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആയുഷ്മാന്‍ഭവഃ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ കാലാഘട്ടത്തിലും വിവിധ മാറ്റങ്ങളോടെയാണ് ആരോഗ്യ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. ജില്ലയില്‍ സംഘടിപ്പിച്ച വിവിധ ആരോഗ്യപദ്ധതികള്‍ക്ക് നിരവധി ഗുണഭോക്താക്കള്‍ ഉണ്ടായിട്ടുണ്ട്. ആയുഷ്മാന്‍ഭവഃ കാമ്പയിനിലും ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ജനങ്ങളില്‍ എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് ആയുഷ്മാന്‍ഭവഃ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കുന്ന കാമ്പയിനില്‍ എന്‍സിഡി, ക്ഷയം, കുഷ്ഠം, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച് ആരോഗ്യമേളകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രാമസഭകള്‍ സംഘടിപ്പിക്കും.
രോഗിസുരക്ഷ വാരാചരണം, അവയവദാന പ്രതിജ്ഞ, രക്തദാനക്യാമ്പ് എന്നിവയും നടത്തും. ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെഎഎംഒ ഡോ. എസ്. സേതുലക്ഷ്മി അവയവദാന പ്രതിജ്ഞ ചൊല്ലികൊടുത്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.അംജിത് രാജീവന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































