ഇലവുങ്കൽ മുതൽ പമ്പവരെ സ്ളോട്ടുകളായി തിരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീർത്ഥാടന കാലത്ത് സേഫ് സോൺ പദ്ധതിക്കൊപ്പം ഇലവുങ്കൽ മുതൽ പമ്പവരെ ഒരു കിലോമീറ്റർ വീതം സ്ളോട്ടുകളായി തിരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനായി ഓരോ സ്ലോട്ടിനും നമ്പർ നൽകും. ഇലവുങ്കൽ – പമ്പാ റോഡിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ മറ്റ് അപകടങ്ങളോ വന്യമൃഗശല്യമോ ഉണ്ടായാൽ തീർത്ഥാടകർക്ക് എവിടെയാണെന്ന് തിരിച്ചറിയുവാനും പോലീസ് ഉൾപ്പെടുന്ന സുരക്ഷാ സേനാംഗങ്ങൾക്ക് വേഗത്തിൽ സ്ഥലത്തേക്ക് എത്തുന്നതിനുമാണ് പദ്ധതി. മുൻ വർഷങ്ങളിൽ വനമേഖലയിൽ തീർത്ഥാടകർക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങൾ വേണ്ടിവന്നാൽ തങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു നൽകുവാൻ കഴിഞ്ഞിരുന്നില്ല. ഇത് തീർത്ഥാടകർക്ക് മാനസിക സംഘർഷത്തിനും സേനാംഗങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും തടസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് , ഫോറസ്റ്റ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സ്പെഷ്യൽ കമ്മിഷണർ പദ്ധതിയുടെ ആവശ്യം ചൂണ്ടികാട്ടി വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ അനുമതിയോടെയാണ് പുതിയ പദ്ധതി പ്രാവർത്തികമാക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...