വന്ദേഭാരതില്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ കയറി ; സുരക്ഷാവീഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന് മുന്‍പ് തന്നെ വന്ദേഭാരതില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ കയറി. സുരക്ഷ ലംഘിച്ചുകൊണ്ടായിരുന്നു സ്ത്രീകയുടേയും കുട്ടിയുടേയും യാത്ര. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് രാവിലെ എറണാകുളത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്ക് എന്‍ജിനിയറുടെ സഹോദരിയും കുട്ടിയും ട്രെയിനില്‍ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. വിവാദമായതോടെ ആര്‍പിഎഫിന്റെ കമാന്‍ഡര്‍ ഇവരോട് കോഴിക്കോട് ഇറങ്ങാന്‍ നിര്‍ദേശം നല്‍കിയെങ്കിലും യുവതി കാസര്‍കോട് വരെ യാത്ര തുടര്‍ന്നു.

ട്രെയിനിന്റെ പെര്‍ഫോമന്‍സ് അറിയുന്നതിനായാണ് ട്രയല്‍ റണ്‍ നടത്തുന്നത്. എന്നാല്‍ വന്ദേഭാരത് മിക്ക സ്റ്റേഷനുകളില്‍ എത്തുമ്പോഴും ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും കയറുന്നുതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ പരീക്ഷണയോട്ടം തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിന്‍ കാസര്‍ഗോഡ് എത്തിയത്. 7 മണിക്കൂര്‍ 50 മിനുട്ടിലാണ് ട്രെയിന്‍ കാസര്‍ഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...