സൗദിയിൽ കനത്ത സുരക്ഷാ പരിശോധന; നിയമലംഘകരായ ഏഴായിരത്തിലധികം പേർ ഒരാഴ്ചയ്ക്കുള്ളിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ച 7,760 പേരെ ഒരാഴ്ചയ്ക്കിടെ നടന്ന രാജ്യവ്യാപക പരിശോധനയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 4,060 പേരും, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 2,574 പേരും, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1,126 പേരുമാണ് പിടിയിലായത്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇവർക്കു പുറമെ, അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 1,184 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും എത്യോപ്യൻ, യമൻ പൗരന്മാരാണ്.

നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച 25 പേരെ സൗദിയിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് കടക്കുന്നതിനിടയിലും സുരക്ഷാ വിഭാഗം തടഞ്ഞു. ഇത്തരം നിയമലംഘകർക്ക് അഭയവും യാത്രാസൗകര്യങ്ങളും നൽകി സഹായിച്ച 16 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകർക്ക് ഒത്താശ ചെയ്യുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റക്കാർക്ക് താമസസ്ഥലമോ വാഹനസൗകര്യമോ മറ്റ് സഹായങ്ങളോ നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാം. രാജ്യത്തെ തൊഴിൽ, താമസ, സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

0
പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം....