ലോഗോയ്ക്കും ക്യാബിന്‍ ക്രൂവിന്‍റെ യൂണിഫോമിനും മാറ്റം ; പുത്തന്‍ രൂപത്തില്‍ സൗദി എയർലൈൻസ്

For full experience, Download our mobile application:
Get it on Google Play

റിയാദ് : ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ. ലോഗോയും  ക്യാബിൻ ക്രൂവിന്റെ യൂനിഫോമും മാറി. ജിദ്ദയിൽ നടന്ന ചടങ്ങിൽ പുതിയ ലോഗോ പ്രകാശനം ചെയ്തു. 1980 കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ. രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ് അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിൻറെയും ബഹുമാനത്തിെൻറയും പ്രതീകമായ പതാകയുടെ നിറമായ പച്ച, സൗദി പാരമ്പര്യമായ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, രാജ്യത്തിെൻറ കടലിന്റെയും ആകാശത്തിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, രാജ്യത്തിന്റെ സമ്പന്നതയുടെ പ്രതീകവും ആധികാരിതയും അടിയുറച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ഉൾച്ചേർന്നതാണ് പുതിയ ലോഗോ.

വിമാനജോലിക്കാരുടെ വസ്ത്രങ്ങളിലും മാറ്റമുണ്ട്. സൗദി തനിമയോടെ രൂപകൽപ്പന ചെയ്തതാണ് പുതിയ യൂനിഫോം. യാത്രക്കാർക്കുള്ള ആതിഥ്യ രീതിയിലും മാറ്റമുണ്ടാകും. ഏറ്റവും മികച്ച ഈത്തപ്പഴവും ഉയർന്ന നിലവാരമുള്ള സൗദി ഖഹ്വയും വിളമ്പും. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ കൊണ്ടുള്ള ഭക്ഷണമാണ് വിളമ്പുക. ഇത്തരത്തിൽ 40ലധികം തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഇങ്ങനെ വിളമ്പും. പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ പൂശിയ ടിഷ്യുപേപ്പറുകളും യാത്രക്കാർക്ക് നൽകുക. അതിഥി കാബിനുകൾ ‘സൗദിയ’യുടെ ലോഗോയെ പ്രതിഫലിപ്പിക്കുന്ന പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായിരിക്കും. സിനിമകൾ, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവ പ്രാദേശിക സൗദി ഉള്ളടക്കമുള്ളതായിരിക്കും. വിമാനത്തിനുള്ളിലെ പശ്ചാത്തല സംഗീതം അറേബ്യൻ സംഗീതോപകരണങ്ങളാൽ സൃഷ്ടിക്കുന്നതായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....