സീമാസുഗതന് മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോ. എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് സീമ ടീച്ചറിന് ലഭിച്ചു. ലോക അധ്യാപക ദിനമായ ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അവാർഡ് സമ്മാനിക്കും. ഗണിത ശാസ്ത്ര പഠനരംഗത്ത് ടീച്ചറുടെ പ്രവർത്തനംഗങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. A+ എഡ്യൂക്കയർ, ബിയോവിഷൻ എന്നീ എഡ്യൂക്കേഷൻ ബ്ളോഗുകളിൽ പഠന പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ ഗണിത ക്ളബ് കൺവീനർ ആയിരിക്കെ നടത്തിയ ഫുട്ബോൾ നിർമ്മാണ മത്സരം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അധ്യാപകപരിശീലനരംഗത്ത് സജീവമായ ടീച്ചർ ആലപ്പുഴയിൽ നിന്നുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്‌ അംഗമാണ്.

കൊറോണ കാലത്ത് ഗണിതപഠനം ലളിതവും രസകരവുമാക്കാൻ ടീച്ചർ ആരംഭിച്ച സീമാസ് ഈസി മാത്‍സ് എന്ന യൂട്യൂബ് ചാനൽ കുട്ടികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മുഹമ്മ മദർതെരേസ ഹൈസ്കൂളിലെ ഗണിതാദ്ധ്യാപികയാണ്. ഭർത്താവ് ജയൻ.ബി (പോലീസ് കംപ്ലെയിൻ ൻ്റ് അതോറിറ്റി). മകൻ. വിനായക് ജെ (ബി കോം വിദ്യാർത്ഥി. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്. കളമശ്ശേരി).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...