തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കിയത്. മേലെത്തട്ട് മുതല്‍ താഴേത്തട്ട് വരെ സിപിഐഎമ്മില്‍ ഒരേ നിലപാടാണെന്നും യെച്ചൂരി.
വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാനാകില്ല. വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായുമെന്നും യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ പ്രതികരിക്കുന്നത് അനുചിതമെന്നും ജനറല്‍ സെക്രട്ടറി.




self
rajan-new
puli
WhatsAppImage2022-07-31at72836PM
അതേസമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കാന്‍ തയാറെന്ന് സീതാറാം യെച്ചൂരി സൂചന നല്‍കി. തീരുമാനിക്കേണ്ടത് തൃണമൂല്‍ കോണ്‍ഗ്രസെന്നും യെച്ചൂരി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള എല്ലാ സാധ്യതകളും സിപിഐഎം പ്രയോജനപ്പെടുത്തും. ബിജെപിയെ ശോഷിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



site-support
rajan-new
silpa-up