ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ ദിവസേനയുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും ; കേന്ദ്രസര്‍ക്കാരിന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ഇന്ത്യയില്‍ സാധ്യതയേറുകയാണെന്ന് വിദഗ്ധര്‍. ജനങ്ങള്‍ കൊവിഡ് ജാഗ്രതയില്‍ വലിയ വീഴ്ച കാണിക്കുന്നുവെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നീതി ആയോഗ് ചെയര്‍മാന്‍ ഡോ. വി.കെ പോള്‍ പറഞ്ഞു.

‘കല്യാണം പോലെ വലിയ ആള്‍ക്കൂട്ടങ്ങളുള്ള പരിപാടികളാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം. ആള്‍ക്കൂട്ടങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം’, വി.കെ പോള്‍ പറഞ്ഞു.

അതേസമയം അടുത്ത 6-8 ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു. രണ്ടാം തരംഗത്തിന്റെ തൊട്ടടുത്താണ് രാജ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലും പഞ്ചാബിലും രാജസ്ഥാനിലും ഒരിടവേളയ്ക്ക് ശേഷം രോഗവ്യാപനം കൂടിയിട്ടുണ്ട്.

വെള്ളിയാഴ്ച 39726 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 110 ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം 1,15,14,331 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. 1,59,370 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...