കോന്നി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണയേകി സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാർ അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ബാങ്ക് സെക്രട്ടറി കെ യു ജോസിൽ നിന്ന് 2,78000 രൂപയുടെ ചെക്ക് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഏറ്റുവാങ്ങി. സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന 10 ജീവനക്കാരും ഒരേ മനസോടാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. ബാങ്കിന്‍റെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ വില കുറച്ച് നൽകുന്ന നീതി സ്റ്റോറുകളുടെ പ്രവർത്തനം സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ, ഗവി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
RECENT NEWS
Advertisment