റാന്നി : റാന്നി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ കിസ്സുമം ഗവ ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്കായി നടത്തിവന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എസ്. ശ്യാം അധ്യക്ഷത വഹിച്ചു.
റാന്നി ബി. ആർ സി യിലെ ബ്ലോക്ക് പ്രോജക്ട് കോ-കോർഡിനേറ്റർ ഷാജി എ. സലാം പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി. ടൈറ്റസ് പ്രഥമാധ്യാപിക ഓ. പി. ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളാനന്തരം പെൺകുട്ടികൾ കരാട്ടെ പ്രകടനം നടത്തി. ബ്ലാക്ക് ബെൽറ്റ് തേഡ് ഡാൻ അൻവർ നിസാറാണ് കുട്ടികളെ പരിശീലിപ്പിച്ചത്.