തൃശൂര്‍ : തൃശൂരില്‍ ആശുപത്രി വാസത്തിനിടെ സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി എടുത്ത ആറ് വനിത പോലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും. തൃശൂര്‍ സിറ്റി പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കതിരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇവരുടെ ഫോണ്‍ രേഖകളും പരിശോധിക്കും. വാര്‍ഡിന് പുറത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് പോലീസുകാരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സെല്‍ഫിയും പുറത്ത് വന്നത്. ചികിത്സയിലിരിക്കെ സ്വപ്‌ന ഫോണ്‍ വിളികള്‍ നടത്തിയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.
ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. മൂന്ന് പേര്‍ ഡ്യൂട്ടി കഴിഞ്ഞ് നില്‍ക്കുകയും മറ്റ് മൂന്ന് പേര്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുത്തത് വിവാദമായതോടെ ആറ് വനിതാ പോലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയിരുന്നു.