രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സെല്‍ഫി ; നിയുക്ത എംഎല്‍എമാരായ പി.കെ ഫിറോസും ഫാത്തിമ തഹിലിയയ്ക്കും വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുന്‍ എംഎല്‍എയും ബലാത്സംഗക്കേസിലെ പ്രതിയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സെല്‍ഫിയെടുത്ത് വിമര്‍ശനം ക്ഷണിച്ചുവരുത്തി നിയുക്ത എംഎല്‍എമാരായ പി.കെ ഫിറോസും ഫാത്തിമ തഹിലിയയും. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുലിനൊപ്പം സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രധാന വിമര്‍ശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ വെച്ചായിരുന്നു സെല്‍ഫി. ചിത്രം പി.കെ ഫിറോസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ‘പിണറായി സര്‍ക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി.

പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തെഹലിയ ഉള്‍പ്പടെ യുഡിഎസ്എഫിന്റെ സഹപ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വര്‍ഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് കള്ളക്കേസുകളില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം’ എന്നാണ് ചിത്രം പങ്കുവെച്ച് ഫിറോസ് പറഞ്ഞത്. പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ബലാത്സംഗ കേസില്‍ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ ആളെ കൂടെനിര്‍ത്തി വെളുപ്പിച്ചെടുക്കുകയാണ് എന്നതടക്കമുള്ള കമന്റുകള്‍ വന്നു. മൂന്ന് ബലാത്സംഗക്കേസിലെ പ്രതിക്കൊപ്പമാണ് സെല്‍ഫിയെടുത്തതെന്നും ഇപ്പോള്‍ നിങ്ങള്‍ ഭരണകക്ഷിയാണെന്ന് ഓര്‍ക്കണമെന്നും പലരും ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....